NEWS UPDATE

6/recent/ticker-posts

ഉപ്പളയിലെ ലീഗ് നേതാവിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ 2 പേര്‍ പിടിയില്‍

കാസറകോട്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) കാലും കൈയും വെട്ടിവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായി.[www.malabarflash.com]


ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആദം(23), ഉപ്പള നയാബസാര്‍ അമ്ബാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നൗഷാദ് (23) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

കുമ്പള സി ഐ പ്രമോദും എസ് പി യുടെയും ഡി വൈ എസ് പിയുടെയും സ്‌ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് സംഭവം കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്. 

അക്രമത്തിനിരയായ മുസ്തഫ ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ്പയ്ക്ക് പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ മാറ്റി ഒരാഴ്ചയ്ക്കുള്ളിലാണ് കേസിന് തുമ്പയതും പ്രതികള്‍ കുടുങ്ങിയതും.

കേസില്‍ അഞ്ചേിലധികം പ്രതികള്‍ ഉണ്ടെന്നാണ് വിവരം. ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മഞ്ചേശ്വരം പോലീസ് നടത്തിവന്ന അന്വേഷണം ഒരാഴ്ച മുമ്പണ് കുമ്പള സി ഐക്ക് ജില്ലാ പോലീസ് ചീഫ് കൈമാറിയത്. ഉപ്പള മണിമുണ്ടയിലെയും ബപ്പായത്തൊട്ടിയിലെയും ചില യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തുടക്കത്തിലെ അന്വേഷണം നടന്നത്.

33 ഓളം വെട്ടേറ്റ മുസ്തഫയെ മംഗ്ലൂരു ആശുപത്രിയില്‍ രണ്ട് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കാലിനും കൈക്കും രഹസ്യഭാഗത്തുമടക്കം 33 വെട്ടുകള്‍ വെട്ടിയത് കൊല്ലാതെ കൊല്ലുകയെന്ന ഉദ്ദേശമാണെന്നാണ് വ്യക്തമായത്. പ്രതികളുടെ കൃത്യമായ ആസൂത്രണമാണ് വെട്ടിന്റെ രീതി തെളിയിച്ചിരുന്നത്. 

308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അക്രമിസംഘത്തില്‍ മൂന്നുപേരല്ലാതെ കൂടുതല്‍ പേരുള്ളതായി സംശയമുയര്‍ന്നിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള വെളുത്ത ആള്‍ട്ടോ കാറിലാണ് അക്രമിസംഘം എത്തിയതെന്ന് വ്യക്തമായിരുന്നു.

Post a Comment

0 Comments