Top News

കോണ്‍ഗ്രസ് എംപി എച്ച് വസന്ത് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച് വസന്തകുമാര്‍ (70) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.[www.malabarflash.com]

ഈ മാസം പത്തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആദ്യമായാണ് വസന്തകുമാര്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വസന്ത് ടിവി എന്ന പേരില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലും വസന്ത് ആന്‍ഡ് കൊ എന്ന പേരില്‍ ഗൃഹോപകരണ വിതരണ ശൃംഖലയും അദ്ദേഹത്തിന് ഉണ്ട്.

Post a Comment

Previous Post Next Post