Top News

ആളുകൾ കൂട്ടം കൂടുന്ന പൊതു, സ്വകാര്യ ചടങ്ങുകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കില്ല

കാസറകോട്: ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ആഗസ്റ്റ് 06 ന് രാവിലെ 10.30 ന് ഓഫീസുകളിൽ പ്രതിജ്ഞ എടുക്കും.[www.malabarflash.com]

ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്കോ താൻ മൂലം മറ്റാരാൾക്കോ കോ വിഡ് ബാധിക്കാതിരിക്കാൻ സ്വയം സുരക്ഷ ഒരുക്കുന്നതിനായി ആൾക്കൂട്ടമുണ്ടാകുന്ന സ്വകാര്യ, പൊതുചടങ്ങുകളിൽ നിന്ന് താനും തൻ്റെ കുടുംബാംഗങ്ങളും അടുത്ത 14 ദിവസം വിട്ടു നിൽക്കുമെന്ന് ജീവനക്കാർ പ്രതിജ്ഞയെടുക്കും.

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ്‌രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും.

ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത്, പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇത് സംബന്ധിച്ച പ്രതിജ്ഞയില്‍ പങ്കാളികളാവണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

Post a Comment

Previous Post Next Post