മലപ്പുറം: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രാ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം.[www.malabarflash.com]
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസുമായി വെയിറ്റിങ് ലോഞ്ചിലെത്തിയ ശേഷമാണ് ഇവരെ തിരിച്ചിറക്കിയത്.
ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട് സ്വദേശി ഡോ. മുബാറഖിെൻറ മകൻ നിഹാൽ, ഭർത്താവിെൻറ അടുക്കലേക്ക് മടങ്ങിയ തൃശൂർ സ്വദേശിയായ ഫാർമസിസ്റ്റ് ഷംന കാസിമിനുമാണ് അനുമതി നിഷേധിച്ചത്.
വിസിറ്റിങ് വിസക്കാർക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരെ വിലക്കിയത്. സന്ദർശക വിസക്കാർക്ക് യാത്ര ചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ കനിഞ്ഞില്ല. ഇവരെ കൊണ്ടുപോകാൻ തയാറാണെന്ന് ദുബൈ എയർലൈൻ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഇന്ത്യയിൽ നിന്ന് യാത്രാ അനുമതി ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മലയാളികളായ സഹോദരങ്ങൾ അമേരിക്ക വഴി ദുബൈയിലേക്ക് യാത്ര ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ദുബൈയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയത്.

എന്നാൽ, ഇന്ത്യയിലെ എമിഗ്രേഷൻ തടസങ്ങൾ മൂലം ഇവർക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നാണ് ആരോപണം. അതേസമയം, ഇൗ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യു.എ.ഇയിലെ സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് ഇന്ത്യൻ അംബാസിഡർക്ക് ഇ- മെയിൽ അയച്ചു. 250ഓളം പേർ വിസിറ്റിങ് വിസ എടുത്തിട്ടുണ്ടെന്നും ഇവർക്ക് മടങ്ങിയെത്താൻ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.
0 Comments