Top News

ഉപ്പളയില്‍ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം ; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലിട്ട് തകര്‍ത്തു

ഉപ്പള: ഉപ്പളയില്‍ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കഞ്ചാവ് സംഘം കല്ലിട്ട് തകര്‍ത്തു. ഉപ്പള പപ്പായത്തോട്ടിയിലെ ഹബീബിന്റെ സ്വിഫ്റ്റ് കാറാണ് തകര്‍ത്തത്. പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു.[www.malabarflash.com]

ശനിയാഴ്ച രാവിലെയാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്പായതോട്ടിയില്‍ വെച്ച് ഇരുസംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ ഭാഗമാണ് അക്രമമെന്നും ഹബീബിന്റെ കാര്‍ മാറി തകര്‍ത്തതാണെന്നുമാണ് പോലീസ് പറയുന്നത്.

കഞ്ചാവ് ലഹരിയില്‍ പുറത്തുനിന്ന് എത്തുന്ന സംഘം പപ്പായതോട്ടിയിലും പരിസരത്തും അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

Post a Comment

Previous Post Next Post