NEWS UPDATE

6/recent/ticker-posts

രോ​ഗി​ക്ക് കോ​വി​ഡ്; ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു അ​ട​ച്ചു, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഐ​സി​യു താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.[www.malabarflash.com]

മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് അ​ല്ലാ​ത്ത രോ​ഗി​ക​ളെ ത​ത്കാ​ലം കാസറകോട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

പെ​രി​യ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ 21, 22, 23 തീ​യ​തി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചി​ട്ടു. തി​ങ്ക​ളാ​ഴ്ച അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും ഒ​പി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​വി​ടെ​യും ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നീ​ലേ​ശ്വ​ര​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത എം. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ, എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ലാ​ണ്.

Post a Comment

0 Comments