NEWS UPDATE

6/recent/ticker-posts

ജില്ല ദുരന്തമുഖത്ത്; മൂന്നാം ദിനവും മൂന്നക്കത്തിൽ

കാസറകോട്: ജി​ല്ല​യി​ല്‍ ഞായറാഴ്ച  107 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 104 പേ​ർ​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണെ​ന്ന​ത് അ​പാ​യ​സൂ​ച​ന ഒ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന​താ​യി.[www.malabarflash.com]

വി​വാ​ഹ​ച്ച​ട​ങ്ങും മ​ര​ണ​വീ​ടും രോ​ഗ​പ്പ​ക​ര്‍​ച്ച​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മാ​ത്രം 38 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ദ്വീ​പ് പ​ഞ്ചാ​യ​ത്താ​യ വ​ലി​യ​പ​റ​മ്പി​ലും മ​ല​യോ​ര​മേ​ഖ​ല​യാ​യ വെ​സ്റ്റ് എ​ളേ​രി​യി​ലും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ്യാ​പ്തി തെ​ളി​യി​ക്കു​ന്ന​താ​യി.

മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നു​ള്ള ആ​റു​പേ​രു​ടെ​യും ചെ​ങ്ക​ള, ബ​ദി​യ​ടു​ക്ക, ഉ​ദു​മ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​രു​ടെ​യും രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ചെ​ങ്ക​ള​യി​ലെ രോ​ഗ​ബാ​ധി​ത​രി​ല്‍ അ​ഞ്ചും കാസറകോട്, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്.

ചെ​ങ്ക​ള (38), മ​ഞ്ചേ​ശ്വ​രം (14), ബ​ദി​യ​ടു​ക്ക (ഒ​ൻ​പ​ത്), പ​ള്ളി​ക്ക​ര (എ​ട്ട്), കു​മ്പ​ള (ഏ​ഴ്), കാസറകോട് ന​ഗ​ര​സ​ഭ (ഏ​ഴ്), ചെ​മ്മ​നാ​ട്(​അ​ഞ്ച്), ഉ​ദു​മ (ര​ണ്ട്), തൃ​ക്ക​രി​പ്പൂ​ര്‍ (ര​ണ്ട്), മ​ധൂ​ര്‍ (ര​ണ്ട്), കാ​റ​ഡു​ക്ക (ര​ണ്ട്), വൊ​ര്‍​ക്കാ​ടി (ര​ണ്ട്), മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ (ഒ​ന്ന്), വ​ലി​യ​പ​റ​മ്പ് (ഒ​ന്ന്), ബെ​ള്ളൂ​ര്‍ (ഒ​ന്ന്), പു​ല്ലൂ​ര്‍-​പെ​രി​യ(​ഒ​ന്ന്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (ഒ​ന്ന്), വെ​സ്റ്റ് എ​ളേ​രി (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം.

ജൂ​ലൈ ഒ​ന്നി​ന് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ കാ​റ​ഡു​ക്ക സ്വ​ദേ​ശി​യും ദു​ബാ​യി​ല്‍ നി​ന്ന് ജൂ​ണ്‍ 25 ന് ​എ​ത്തി​യ തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​യും ജൂ​ലൈ 14 ന് ​എ​ത്തി​യ ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​യു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ മ​റ്റു മൂ​ന്നു​പേ​ര്‍.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 34 പേ​ര്‍ ഞായറാഴ്ച രോ​ഗ​മു​ക്ത​രാ​യി. കാസറകോട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് (21), ഉ​ദ​യ​ഗി​രി എ​ഫ്എ​ല്‍​ടി​സി (ഏഴ്), കാ​ഞ്ഞ​ങ്ങാ​ട് സ​ര്‍​ജി​കെ​യ​ര്‍ (നാല്), പ​രി​യാ​രം ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് എ​ഫ്എ​ല്‍​ടി​സി (ഒന്ന്), പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് (ഒന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം.

വീ​ടു​ക​ളി​ല്‍ 3,424 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 962 പേ​രു​മു​ള്‍​പ്പെ​ടെ 4,386 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഞായറാഴ്ച 371 പേ​രെ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​പ്പോ​ള്‍ 714 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

Post a Comment

0 Comments