Top News

കടല്‍ക്കൊല; ഇന്ത്യക്ക് അനുകൂല വിധിയുമായി അന്താരാഷ്ട്ര ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കേരള തീരത്ത് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ ഇന്ത്യക്ക് അനുകൂല വിധിയുമായി അന്താരാഷ്ട്ര ട്രൈബ്യൂണല്‍.[www.malabarflash.com] 

ഇറ്റാലിയന്‍ നാവികര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ കോടതി കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

നാവികരെ തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി തള്ളിയതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നഷ്ടപരിഹാരം എന്തായിരിക്കണമെന്നത് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും കരാര്‍ രൂപവത്ക്കരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു. 

2012 ഫെബ്രുവരി 15-നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എന്‍ റിക ലെക്‌സിയിലെ നാവികര്‍ വെടിവക്കുകയായിരുന്നു. 

കപ്പലില്‍ സുരക്ഷക്ക് നിയോഗിക്കപ്പെട്ടിരുന്ന ലതോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് വെടിയുതിര്‍ത്തത്. കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നീ മീന്‍പിടിത്തക്കാര്‍ കൊല്ലപ്പെട്ടു.

Post a Comment

Previous Post Next Post