Top News

വൃദ്ധയെ ഓട്ടോയില്‍ ബോധം കെടുത്തി; കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട്: ഓട്ടോ യാത്രക്കാരിയായ 65കാരിയെ ബോധം കെടുത്തി കൊള്ളയടിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിച്ചു. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പോവുകയായിരുന്ന യശോദയാണ് മുക്കത്തിനടുത്തുവെച്ച് കവര്‍ച്ചക്ക് ഇരയായത്.[www.malabarflash.com] 

ആഭരണങ്ങളും ഫോണും മറ്റ് രേഖകള്‍ അടങ്ങിയ ബാഗും കവര്‍ന്ന ശേഷം വഴിയരകിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്നിറങ്ങി മുത്തേരിയില്‍ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയില്‍ കയറിയത് മാത്രമാണ് ഇവര്‍ക്ക് ഓര്‍മയുള്ളത്. 

ഇവിടെ നിന്ന് അഞ്ഞൂറ് മീറ്റര്‍ അപ്പുറത്ത് വഴിയരികില്‍ ബോധരഹിതയായ നിലയിലായിരുന്നു ഇവര്‍. ഇവിടെ നിന്നും ബോധം തെളിഞ്ഞ ശേഷം പരുക്കുകളോടെ നടന്നു പോവുന്നതു കണ്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയില്‍ എത്തിച്ചത്.

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഓട്ടോയില്‍ കയറിയത് മാത്രമാണ് ഓര്‍മയുള്ളൂവെന്നും ഇവര്‍ മുക്കം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കെ എം സി ടി മെഡിക്കല്‍ കോളജിലെ തീവ്രവപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യശേദ.

Post a Comment

Previous Post Next Post