NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

വെന്യുവിന്റെ സ്പോര്‍ട്ട് പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ

കോംപാക്ട് എസ്യുവി ശ്രേണിയിലെ ജനപ്രീയ മോഡലായ വെന്യുവിന് പുതിയ സ്‌പോര്‍ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി. ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലുടനീളം മൊത്തം അഞ്ച് വകഭേദങ്ങളില്‍ പുതിയ വെന്യു സ്പോര്‍ട്ട് വിപണിയില്‍ ലഭ്യമാകും.[www.malabarflash.com]

SX പെട്രോള്‍ വകഭേദത്തിന് 10.20 ലക്ഷം രൂപയും SX (O) ഡീസല്‍ മാനുവല്‍ പതിപ്പിന് 11.53 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

വെന്യുവിന്റെ SX, SX (O) വകഭേദങ്ങള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാല്‍ ലഭ്യമാണ്. പുതിയ iMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോളും, സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന സിംഗിള്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ് വെന്യു സ്‌പോര്‍ട്ട് പതിപ്പിന്റെ മിഡ്-സ്‌പെക്ക് SX+ വകഭേദത്തില്‍ വരുന്നത്.

പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, സ്‌പോര്‍ട്ട് ചിഹ്നം, ഫ്രണ്ട് ഗ്രില്ലില്‍ ചുവപ്പ് ഇന്‍സേര്‍ട്ടുകള്‍, ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, സൈഡ് ബോഡി മോള്‍ഡിംഗ്, വീല്‍ ആര്‍ച്ചുകള്‍ എന്നിവയില്‍ ചുവന്ന ഇന്‍സേര്‍ട്ടുകള്‍ എന്നിവ ലഭിക്കുന്നു.

Post a Comment

0 Comments