Top News

കണ്ണൂരിൽ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് വീട്ടുടമ മരണപ്പെട്ടു

കണ്ണൂര്‍: കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് വീട്ടുടമമരണപ്പെട്ടു. വലിയന്നൂര്‍ കാനച്ചേരി റോഡിലെ ബൈത്തുല്‍ ഹംത്ത് ഹൗസിലെ മടത്തില്‍ ഹംസ(62)യാണ് മരണപ്പെട്ടത്.[www.malabarflash.com]

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. വീടിന് പിറക് വശം 20 അടിയോളം ഉയരത്തില്‍ കെട്ടിപൊക്കിയ മതിലാണ് കനത്ത മഴയില്‍ ഇടിഞ്ഞ് വീണത്.
പിറക് വശം വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ചാല്‍ കീറുന്നതിനിടയിലാണ് മതില്‍ ഇടിഞ്ഞ് വീണത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനിടയിലാണ് ഹംസയെ രക്ഷപ്പെടുത്തിആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post