NEWS UPDATE

6/recent/ticker-posts

ഇ​നി​യി​ല്ല പ​ത്തും പ്ല​സ്ടു​വും; പു​ത്ത​ൻ പ​രി​ഷ്ക്കാ​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ ന​യം

ന്യൂ​ഡ​ൽ​ഹി: പ​ത്തും പ്ല​സ്ടു​വും എ​ന്ന നി​ല​വി​ലെ സ്കൂ​ൾ സ​മ്പ്ര​ദാ​യം പൊ​ളി​ച്ചെ​ഴു​തി പു​ത്ത​ൻ വി​ദ്യാ​ഭ്യാ​സ ന​യം. 5+3+3+4 എ​ന്ന മാ​തൃ​ക​യാ​ണ് പു​തി​യ ന ​യ​ത്തി​ലു​ള്ള​ത്.[www.malabarflash.com]

നി​ല​വി​ലെ സ​മ്പ്ര​ദാ​യ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് മു​ത​ൽ നാ​ല് വ​രെ ലോ​വ​ർ പ്രൈ​മ​റി​യും (എ​ൽ​പി) അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഏ​ഴ് വ​രെ അ​പ്പ​ർ പ്രൈ​മ​റി​യും (യു​പി) എ​ട്ട് മു​ത​ൽ 10 വ​രെ ഹൈ​സ്കൂ​ളും 11, 12 ക്ലാ​സു​ക​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും എ​ന്ന രീ​തി​യി​ലാ​ണ് ത​രം​തി​രി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ​താ​യി വ​രു​ന്ന സം​വി​ധാ​ന​ത്തി​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി അ​ഥ​വാ ജൂ​നി​യ​ർ കോ​ള​ജ് ഒ​ഴി​വാ​ക്ക​പ്പെ​ടും. പു​തി​യ വി​ദ്യ​ഭ്യാ​സ ന​യ​ത്തി​ൽ പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് സ്റ്റേ​ജു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ൽ എ​ട്ടു​വ​രെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളാ​യി​രി​ക്കും ഒ​ന്നാ മ​ത്തെ സ്റ്റേ​ജി​ൽ ഉ​ൾ​പ്പെ​ടു​ക. തു​ട​ർ​ന്ന് 8-11 പ്രാ​യം, 11-14 പ്രാ​യം, 14-18 പ്രാ​യം എ​ന്നി​ങ്ങ​നെ ആ​യി​രി​ക്കും അ​ടു​ത്ത മൂ​ന്നു ഘ​ട്ട​ങ്ങ​ൾ.

ഇ​തോ​ടെ 3-6 വ​രെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പു​തി​യ സം​വി​ധാ​ന​ത്തി​ൽ 12 വ​ർ​ഷ​ത്തെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും മൂ​ന്ന് വ​ർ​ഷ​ത്തെ അം​ഗ​ൻ​വാ​ടി/ പ്രീ ​സ്കൂ​ളിം​ഗ് കാ​ല​യ​ള​വു​മാ​ണു​ള്ള​ത്.

പ്രീ ​പ്രൈ​മ​റി സ്കൂ​ൾ മു​ത​ൽ ര​ണ്ടാം ക്ലാ​സ് വ​രെ​യാ​ണ് ഒ​ന്നാ​മ​ത്തെ ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക. മൂ​ന്ന്, നാ​ല്, അ​ഞ്ച് ഗ്രേ​ഡു​ക​ൾ ര​ണ്ടാ​മ​ത്തെ സ്റ്റേ​ജി​ലും ആ​റ്, ഏ​ഴ്, എ​ട്ട് ഗ്രേ​ഡു​ക​ൾ അ​പ്പ​ർ പ്രൈ​മ​റി​യി​ലും 9, 10, 11, 12 ഗ്രേ​ഡു​ക​ൾ ഹൈ ​സ്റ്റേ​ജി​ലും ഉ​ൾ​പ്പെ​ടും.

ആ​ദ്യ​ത്തെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ ക​ളി​ക​ളി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ​ഠ​നം സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ത​യാ​റാ​ക്കു​ക. ഏ​ർ​ലി ചൈ​ൽ​ഡ് ഹു​ഡ് കെ​യ​ർ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ആ​യി​രി​ക്കും ഈ ​ക്ലാ​സു​ക​ളി​ലെ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കു​ക.

സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഓ​രോ വ​ർ​ഷ​വും സെ​മ​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ക്കും. ആ​കെ എ​ട്ട് സെ​മ​സ്റ്റ​റു​ക​ൾ ആ​യി​രി​ക്കും സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക. ഓ​രോ സെ​മ​സ്റ്റ​റി​ലും വി​ദ്യാ​ർ​ഥി അ​ഞ്ചു മു​ത​ൽ ആ​റു വ​രെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കേ​ണ്ടി വ​രും.

Post a Comment

0 Comments