NEWS UPDATE

6/recent/ticker-posts

സ്വര്‍ണക്കടത്തു സംഘത്തിനു ബന്ധമുണ്ടെന്ന സംശയം: ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ന്യുഡല്‍ഹി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നിരുന്നു.[www.malabarflash.com] 

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്തുകേസിലെ പ്രതിയെ കണ്ടിരുന്നതായി ചിലവെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അക്കൗണ്ടില്‍ ചില തിരിമറികള്‍ ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബവും സുഹൃത്തുക്കളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തത്. 

പുതിയ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.

Post a Comment

0 Comments