Top News

അണ്‍ലോക്ക് 3.0: വിദ്യാലയങ്ങള്‍ ആഗസ്റ്റ് 31വരെ തുറക്കില്ല,മെട്രോ സര്‍വീസും ഉണ്ടാകില്ല; രാത്രികാല കര്‍ഫ്യു ഒഴിവാക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ആഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ.രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ആഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം.[www.malabarflash.com]

മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും.രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും.

സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.ആഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും.

സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം.

Post a Comment

Previous Post Next Post