Top News

ഡോക്ടേഴ്സ് ദിനം: പ്രമുഖ ഡോക്ടർമാരെ ആദരിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ നേതൃതത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു.[www.malabarflash.com]

മലബാറിലെ എറ്റവും പ്രമുഖ ഗർഭാശയ ചികിത്സകൻ മൻസൂർ ഹോസ്പിറ്റൽ ഡയരക്ടർ ഡോക്ടർ കുഞ്ഞാമദ്, ശിശു രോഗ വിദഗ്ദൻ കേരള ഹോസ്പിറ്റലിലെ ഡോക്ടർ സീ എച്ച് ഇബ്രാഹിം, ദന്ത രോഗ വിദഗ്ധൻ ഡോക്ടർ ജയന്ത് നമ്പ്യാർ എന്നിവരെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ നാസ്സർ പൊന്നാട അണിയിച്ചു ആദരിച്ചു.
ക്ലബ് ചാർട്ടർ പ്രസിഡന്റ് ഖാലിദ് സി പാലക്കി, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, ഷൗക്കത്തലി എം, സീ എം നൗഷാദ്, സുരേഷ്, ഷറഫുദ്ദീൻ സീ എച്ച് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post