NEWS UPDATE

6/recent/ticker-posts

ആശങ്ക അകലാതെ കാസര്‍കോട്; ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 74 പേരില്‍ 49 ഉം സമ്പര്‍ക്കത്തിലൂടെ; ഉറവിടമറിയാതെ 8 കേസുകളും

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 74 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും 11 ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ച എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.[www.malabarflash.com]

സമ്പര്‍ക്കം: 
ചെങ്കള പഞ്ചായത്തിലെ 32, 29 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), പ്രാഥമിക സമ്പര്‍ക്കത്തിലൂടെ 47, 75, 44, 20, 22, 48, 22, 53, 24, 29 വയസുള്ള പുരുഷന്മാര്‍, 51, 26, 51, 40, 35, 45, 42, 17 വയസുള്ള സ്ത്രീകള്‍, രണ്ട്, ഒമ്പത്, 14, 15, 13 എട്ട്, 15 വയസുള്ള കുട്ടികള്‍, 33 വയസുകാരന്‍ (ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കം).
കാസര്‍കോട് നഗരസഭയിലെ 19 വയസുകാരന്‍ (കഴിഞ്ഞ ദിവസം പോസിറ്റീവായ ആളുകള്‍ ജോലി ചെയ്തിരുന്ന പച്ചക്കറി കട സന്ദര്‍ശിച്ചിരുന്നു), 45 വയസുകാരന്‍, 13 വയസുള്ള ആണ്‍കുട്ടി.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32വയസുകാരി (കാസര്‍കോട്ടെ സ്റ്റേഷനറി കടയിലെ ജീവനക്കാരി).
മധുര്‍ പഞ്ചായത്തിലെ 64, 34, 22, 27, 36 വയസുള്ള പുരുഷന്മാര്‍, 51, 26വയസുള്ള സ്ത്രീകള്‍, ഏഴ്, ആറ് വയസുള്ള ആണ്‍കുട്ടികള്‍.
മഞ്ചേശ്വരം പഞ്ചായത്തിലെ 34 (ഹൊസങ്കടിയിലെ ഡ്രൈവര്‍), 35 (കാസര്‍കോട് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍), 28 (ലോട്ടറി വില്‍പനക്കാരന്‍), 46 (ഹൊസങ്കടിയില്‍ കൂലിവേല), 35 (ഹൊസങ്കടിയില്‍ കൂലി വേല), 43 (മഞ്ചേശ്വരത്ത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍), 21 (വെല്‍ഡര്‍) 32 (ഹോസങ്കടിയില്‍ കൂലി വേല) വയസുള്ള പുരുഷന്മാര്‍.
കുമ്പള പഞ്ചായത്തിലെ 31, 36 വയസുള്ള പുരുഷന്മാര്‍. മുളിയാര്‍ പഞ്ചായത്തിലെ 54, 28 വയസുള്ള സ്ത്രീകള്‍. ചെറുത്തൂര്‍ പഞ്ചായത്തിലെ 42 വയസുള്ള ആരോഗ്യ പ്രവര്‍ത്തക. മീഞ്ച പഞ്ചായത്തിലെ 32 കാരന്‍ (വെല്‍ഡര്‍).

ഇതര സംസ്ഥാനം: 
ചെങ്കള പഞ്ചായത്തിലെ 38 കാരന്‍ (മംഗളൂരു), 
മഞ്ചേശ്വരം പഞ്ചായത്തിലെ 30കാരന്‍ (മംഗളൂരു), 
മഞ്ചേശ്വരം പഞ്ചായത്തിലെ 19 കാരന്‍ (മംഗളൂരു),25 കാരന്‍ (മംഗളൂരു), 34 കാരന്‍ (ബോംബെ),28 (മംഗളൂരു), 26 കാരന്‍ (മംഗളൂരു), 30 കാരന്‍ (മംഗളൂരു). കാറഡുക്ക പഞ്ചായത്തിലെ 18 കാരന്‍ (മംഗളൂരു), 
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 58കാരന്‍ (ചെന്നൈ), 
കുമ്പള പഞ്ചായത്തിലെ 23 കാരന്‍ (മംഗളൂരു), 
മംഗല്‍പാടി പഞ്ചായത്തിലെ 40 കാരന്‍(മഹാരാഷ്ട്ര), അഞ്ച് വയസുള്ള പെണ്‍കുട്ടി (കര്‍ണ്ണാടക)
വിദേശം: 
ജൂണ്‍ 22ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് വന്ന 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്ന് ജൂണ്‍ 26ന് വന്ന ഉദുമ പഞ്ചായത്തിലെ 30 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 30 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 36 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29ന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 19 കാരന്‍.
ബുധനാഴ്ച 22 പേര്‍ രോഗമുക്തി നേടി. 768 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ രോഗം ഭേദമായവരുടെ എണ്ണം 470. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 298.
6296 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5517 പേരും സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ 779 പേരുമുണ്ട്. പുതിയതായിനിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 520. ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 17025. ബുധനാഴ്ച അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനല്‍ സര്‍വേ അടക്കം) 340, പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 1124. 

നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചവരുടെ എണ്ണം 541. ബുധനാഴ്ച പുതിയതായി ആസ്പത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 53. ബുധനാഴ്ച പുതിയതായി ആസ്പത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 41.

Post a Comment

0 Comments