NEWS UPDATE

6/recent/ticker-posts

ദുബൈ ഡ്യൂ‌‌ട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് ഏഴര കോടി സമ്മാനം

ദുബൈ: ദുബൈ ഡ്യൂ‌‌ട്ടി ഫ്രീ നറുക്കെടുപ്പിൽ അജ്മാൻ ഇന്ത്യൻ സ്കൂൾ പ്രിൻസപ്പലിന് ഏഴര കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. പൂനെ സ്വദേശി മാലതി ദാസിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.[www.malabarflash.com]

തന്റെ സ്കൂളിലെ വിദ്യാർഥികൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവർ പറഞ്ഞു.

വലിയ അനുഗ്രഹമാണ് ഉണ്ടായത്. നല്ല കാര്യങ്ങൾക്കായി പണം ചെലവഴിക്കും. ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.


32 വർഷമായി അജ്മാനിൽ താമസിക്കുന്ന മാലതി ദാസ് ജൂൺ 26ന് ഓൺലൈനിലൂടെയാണ് സമ്മാന ടിക്കറ്റെടുത്തത്. നാട്ടിലേയ്ക്ക് പോകുമ്പോൾ വിമാനത്താവളത്തിൽ നിന്നും പതിവായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇവർക്ക് ആദ്യമായാണ് ഭാഗ്യം ലഭിക്കുന്നത്.

നാഗ്പൂരിൽ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാർജ ഇന്ത്യൻ സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മകൾ അജ്മാൻ ഇന്ത്യൻ സ്കൂളിൽ തന്നെ ഓപ്പറേഷൻ മാനേജറാണ്.


ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 165–ാമത്തെ ഇന്ത്യനാണ് ഇവര്‍. ഇന്ത്യക്കാരാണ് ഏറ്റവുമേറെ ടിക്കറ്റെടുക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ക്രുണാൾ മിതാനി ആഡംബര ബൈക്ക് സ്വന്തമാക്കി.

Post a Comment

0 Comments