NEWS UPDATE

6/recent/ticker-posts

ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ സൈക്കിളിന് പ്രിയംമേറുന്നു

കൊല്‍ക്കത്ത: ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ സൈക്കിളിന് പ്രിയം ഏറുന്നു. ലോക്ക്ഡൗണില്‍ സൈക്കിള്‍ വാങ്ങാനെത്തുന്നത് നിരവധി പേരാണെന്ന് കടയുടമകള്‍ പറയുന്നു.[www.malabarflash.com] 

ലോക്ക്ഡൗണ്‍ കാലയളവില്‍ സൈക്കിള്‍ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായാണ് ഈ കാലയളവില്‍ ഉയര്‍ന്നതെന്ന് ബെംഗാള്‍ സൈക്കിള്‍ ട്രേഡര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുമിത് ഘോഷ് പറയുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് 25 ലക്ഷം വരെ നല്‍കാന്‍ കഴിയുവെന്നും അദ്ദേഹം പറയുന്നു. ആവശ്യക്കാരേറെയായതിനാല്‍ സൈക്കിള്‍ വില ലോകമെമ്പാടും 10 ശതമാനം വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡിന്റെ പശ്ചാതലത്തില്‍ ചിലര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാനായി ഹൈബ്രിഡ് സൈക്കിള്‍ വാങ്ങുമ്പോള്‍ ചിലര്‍ ജോലിക്ക് പോകുന്നതിനായാണ് ഇത് വാങ്ങുന്നത്. താന്‍ സൈക്കിള്‍ വാങ്ങിയതിന്റെ പ്രധാന ഉദ്യേശ്യം സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ്. ഇപ്പോള്‍ താന്‍ ബസിനെയോ ടാക്‌സിയെയോ ആശ്രയിക്കാറില്ല. കാരണം കോവിഡ് ആര്‍ക്കൊക്കെ ഉണ്ടാകുമെന്ന് അറിയല്ല. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഓഫീസ്. ഞാന്‍ എന്റ് സുരക്ഷിതത്വം നോക്കി സൈക്കിളിലാണ് ഓഫിസില്‍ പോകുന്നത്. ചിലവും കുറവാണെന്നും അടുത്തിടെ സൈക്കിള്‍ സ്വന്തമാക്കിയ ഷാക്കില്‍ പറയുന്നു.

അതേസമയം, ഇപ്പോള്‍ ഹൈബ്രിഡ് സൈക്കില്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെങ്കിലും അതിന്റെ വിവധ ഭാഗങ്ങള്‍ എത്തിക്കുന്നത് ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ്. നിലവിലെ സാഹചര്യത്തില്‍ ഉപകരണങ്ങളുടെ ഇറക്കുമതി അസാധ്യമായതിനാല്‍ ഹൈബ്രിഡ് സൈക്കിള്‍ പുറത്തിറക്കുന്നതിന് കാലതാമസം നേരിടും.

ഇറക്കുമതി ചെയ്തത് കൂടുതലും ഗിയര്‍ സൈക്കിളുകളാണെന്നതാണ് ഇപ്പോള്‍ വിപണി നേരിടുന്ന പ്രധാന വെല്ലുവളി. സാധാരണ സൈക്കിളിനാണ് കൂടുതല്‍ ആവശ്യക്കാര്‍. തങ്ങള്‍ക്ക് അത് നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ സൈക്കിളിന്റെ മിക്കഭാഗങ്ങളും വിദേശത്ത് നിന്നാണ് വരുന്നതെന്നത് വലിയ വെല്ലുവിളിയാണെന്നും സുമിത് ഘോഷ് പറയുന്നു. ഏറ്റവും നല്ല സൈക്കിളിന് കുറഞ്ഞത് 36,000 രൂപയാണ് വിപണയില്‍ വില. ഹൈബ്രിഡിന് 45,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില വരുന്നുണ്ട്. ഗിയര്‍ സൈക്കിളിന് 15,000 മുതല്‍ 40,000 വരെയാണ് വില.

Post a Comment

0 Comments