Top News

കോവിഡ് പ്രതിരോധത്തിന് യുനാനി സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും യൂനാനി വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ കൂടെ പ്രയോജനപ്പെടുത്തണമെന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.[www.malabarflash.com]

ഈയാവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ആയുഷ് വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ഇംദാദുള്ള സിദ്ധീഖി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഒ കെ എം അബ്ദുറഹിമാന്‍ എന്നിവര്‍ കത്തയച്ചു.

ചിര സമ്മതമായതും ആധുനിക കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ആയുഷ് വകുപ്പിനു കീഴിലുള്ള ചികിത്സാ രീതികള്‍ നടപ്പിലാക്കണമെന്ന് ഈയ്യിടെ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദ്ദേശങ്ങളും ആയുഷ് ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി.

രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമാന ചികിത്സാ സംവിധാനങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും കൂടെ പ്രയോജന പെടുത്തുന്നത് അനുപേക്ഷണീയമാണെന്ന് മനസ്സിലാക്കിയായിരുന്നു ആയുഷ് വകുപ്പിന്റെ ഈ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്ത് ഇത് സംബന്ധിയായ തുടര്‍ നീക്കങ്ങള്‍ കാണാത്ത സാഹചര്യത്തിലാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

Post a Comment

Previous Post Next Post