Top News

ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ; രോഗബാധ സമ്പർക്കത്തിലൂടെ

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഇവർ. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്.[www.malabarflash.com]

ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവരാണ് വെള്ളിയാഴ്ച  രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് വെള്ളിയാഴ്ചയാണ്. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. മലപ്പുറത്ത് എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരിക്കും ശുകപുരം ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു വയസുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരുവായൂരില്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിലും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ആറ് സിഐഎസ്എഫ് ജവാന്മാര്‍ക്കും ഒരു എയര്‍ ക്രൂവിനും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

Post a Comment

Previous Post Next Post