NEWS UPDATE

6/recent/ticker-posts

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ്റെ സമ്പർക്ക ലിസ്റ്റ് സങ്കീർണം; സെക്രട്ടറിയേറ്റിലും കമ്മീഷണർ ഓഫീസിലും ജോലിയെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളിയാഴ്ച  കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരൻ്റെ സമ്പർക്ക ലിസ്റ്റ് സങ്കീർണം. സെക്രട്ടറിയേറ്റ്, സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.[www.malabarflash.com]

ജൂൺ 18നാണ് സെക്രട്ടറിയേറ്റിലെ ഗേറ്റ് - 2ൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഇദ്ദേഹം ജോലി ചെയ്തത്. ജൂൺ 21, 22 തിയതികളിൽ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയും ചെയ്തു. ജൂൺ 23 മുതൽ 26 വരെ എസ് ബി ഐ ബാങ്കിൻ്റെ മണി എസ്കോർട്ട് ഡ്യൂട്ടിയുടെ ഭാഗമായി ആലുവ വരെ യാത്ര ചെയ്തിട്ടുണ്ട്. തുടർന്ന് കണ്ടെയ്ൻമെൻ്റ് സോണായിരുന്ന കരിയ്ക്കകത്തായിരുന്നു ഡ്യൂട്ടി.

മണക്കാട് യു എ ഇ കോൺസുലേറ്റിൽ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നെങ്കിലും പനി കാരണം ഹാജരായില്ല. ഇക്കഴിഞ്ഞ 28ന് പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അച്ഛൻ്റെ മരണാനന്തര ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായും സൂചനയുണ്ട്.

കിളിമാനൂർ നഗരൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ നന്ദാവനം എ ആർ ക്യാമ്പിലെ നിരവധി പോലീസുകാരുമായും സമ്പർക്കത്തിലേർപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പോലീസുകാരെ ക്വറൻ്റീനിൽ വിടേണ്ട സാഹചര്യമാണ് നിലവിലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Post a Comment

0 Comments