Top News

യുഎഇയില്‍ പള്ളികള്‍ ജൂലൈ ഒന്നിന് തുറക്കും; ജുമുഅ അനുവദിക്കില്ല

ദുബൈ: യുഎഇയില്‍ പള്ളികളും മറ്റ് ആരാധനാലയങ്ങളും ജൂലൈ ഒന്നിന് വീണ്ടും തുറക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആരാധനാലയത്തിന്റെ ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കു.[www.malabarflash.com]

അതേസമയം, ജുമുഅ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇമാമുമാര്‍ക്കും പുരോഹിതര്‍ക്കും കൊവിഡ് 19 പരിശോധന നടത്തും. വ്യാവസായിക മേഖലകളിലെയും മറ്റ് ചില പ്രദേശങ്ങളിലെയും ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല.
മാര്‍ഗനിര്‍ദേശങ്ങള്‍: 
1. ആരാധനക്കെത്തുന്നവര്‍ 3 മീറ്റര്‍ അകലം പാലിക്കണം.
2. ഹസ്തദാനം അനുവദിക്കില്ല. 
3. വീട്ടില്‍ നിന്ന് വുളൂ എടുക്കണം. 
4. ഖുര്‍ആന്‍ സ്വന്തം പകര്‍പ്പുകള്‍ കൊണ്ടുവരണം. 
5. കോണ്‍ട്രാക്ട് ട്രേസിങ് ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്ത് ആക്ടീവ് ആക്കണം. 
6. വിട്ടുമാറാത്ത രോഗമുള്ളവരും പ്രായമായവരും പള്ളികളില്‍ പ്രവേശിക്കരുത്. 

മാര്‍ച്ച് 16 നാണ് എല്ലാ ആരാധനാലയങ്ങളിലും പൊതു പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കുന്നതായി യുഎഇ ആദ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 

ദുബൈയിലെ പള്ളികള്‍ വീണ്ടും തുറന്നാല്‍ ആരാധനക്കെത്തുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും വിശദീകരിക്കുന്ന പോസ്റ്ററുകള്‍ മെയ് 30 ന് സ്ഥാപിച്ചിരുന്നു.

Post a Comment

Previous Post Next Post