NEWS UPDATE

6/recent/ticker-posts

ഇന്ത്യയിൽ ടിക്‌ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്‌ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ.[www.malabarflash.com] 

ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകൾ നിരോധിച്ചതെന്നു 
സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. 

ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാൽപതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. സംഘർഷത്തിനു പിന്നാലെ ‘ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയിൽ ശക്തമായിരുന്നു.

നിരോധിച്ച 59 ചൈനീസ് ആപ്പുകൾ
ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി,

വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി.

Post a Comment

0 Comments