NEWS UPDATE

6/recent/ticker-posts

വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച്​ പേർ അറസ്​റ്റിൽ

കൊടുങ്ങല്ലുർ: വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പളളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ അഞ്ച് പേരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ആളുകൾ പോലീസിൻ്റെ പിടിയിലാകുന്നത്. 

എറിയാട് യു ബസാർ പുളിപറമ്പിൽ അഫ്​സൽ, മാന്തുരുത്തിൽ ഷംസുദ്ധീൻ, നെട്ടൂക്കാരൻ മുഹമ്മദാലി, പുളിപറമ്പിൽ മക്കാർ, പുളി പറമ്പിൽ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Post a Comment

0 Comments