കോഴിക്കോട്: നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി റിയാദില്‍ നിന്നുള്ള 152 പേരടങ്ങുന്ന സംഘമാണ് രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്.[www.malabarflash.com]
148 മുതിര്‍ന്നവരും നാല് കൂട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുരുഷന്മാര്‍ - 45, സ്ത്രീകള്‍ - 103. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് വെളളിയാഴ്ചത്തെ വിമാനത്തില്‍ എത്തിയത്. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. 22 കുട്ടികളും അഞ്ച് പേര്‍ അടിയന്തര ചികിത്സയ്‌ക്കെത്തുന്നവരുമാണ്.
എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ഇരുപത് പേര്‍ കോഴിക്കോട് സ്വദേശികളാണ്. ഇതില്‍ 12 ഗര്‍ഭിണികളും പത്ത് വയസ്സിന് മേല്‍ താഴേയുള്ള അഞ്ച് കുട്ടികളും കുട്ടികളും ഉള്‍പ്പെടും. മുംബയിലേയ്ക്ക് യാത്രക്കാരില്ലാതെ വിമാനം മടങ്ങും.
വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍, എന്നീ യാത്രക്കാരും വിമാനത്തിലുണ്ട്. യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. അത്തരം പരിശോധനകള്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ സംവിധാനങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ വിമാനം എത്തിക്കഴിഞ്ഞ ശേഷമായിരുന്ന പരിശോധന നടന്നത്.
എയ്റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കി. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി.
ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയച്ചു . മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.

0 Comments