Top News

എല്‍ കെ ജി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു


കാസറകോട്: അഞ്ചു വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഉപ്പള മണ്ണങ്കൈയിലെ ജമാല്‍- ഫമീന ദമ്പതികളുടെ മകന്‍ ഫായിസ്(5) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ഫമീനയുടെ എരിയാല്‍ കുളങ്കരയിലെ വീട്ടില്‍ വെച്ചാണ് സംഭവം. [www.malabarflash.com]

ബോര്‍ കിണറില്‍ നിന്നും വെള്ളമെടുക്കുന്ന മോട്ടോറിന്റെ വയറില്‍ നിന്നുമാണ് ഷോക്കേറ്റതെന്നാണ് വിവരം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉപ്പള തഹാനി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് ഫായിസ്. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയാണ് പിതാവ് ജമാല്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ്. ഫൈനാന്‍ അലി, ഫിദ എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post