Top News

പൊയ്നാച്ചി സ്വദേശി കോവീഡ് ബാധിച്ച് അബുദാബിയിൽ മരണപ്പെട്ടു

കാസറകോട്: അബുദാബി ബനിയാസിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു പൊയ് നാച്ചി സ്വദേശി മരിച്ചു. പൊയ് നാച്ചി 
വടക്കേപറമ്പ് സ്വദേശി പി കെ. ഇസാക്ക് (48 ) ആണ് തിങ്കളാഴ്ച  രാത്രി മരണപ്പെട്ടത്. [www.malabarflash.com] 

ബനിയാസിൽ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ച് പോയത്. 

വർഷങ്ങളായി അതിഞ്ഞാലിലായിരുന്നു താമസം.ആറു വർഷം മുമ്പാണ് പൊയ് നാച്ചിയിൽ വീട് വെച്ച് താമസം മാറിയത്.

പരേതരായ അബ്ദുറഹ്മാൻ ഹാജിയുടെയും സാറാമ്മയുടെ മകനാണ്. 
ഭാര്യ: നസീമ , മക്കൾ ഇർഫാൻ (നാലാം ക്ലാസ് വിദ്യാർത്ഥി ),ഇർഷാന (രണ്ടാം ക്ലാസ് വിദ്യാർത്ഥി ), ഇസാം ( നാല് വയസ്). 

സഹോദരങ്ങൾ: മുഹമ്മദലി (അതിഞ്ഞാൽ ), സുഹറ (ഉദുമ), റംല (അതിഞ്ഞാൽ ).

മൃതദേഹം അബുദാബി ബനിയാസിൽ തന്നെ മറവും ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post