NEWS UPDATE

6/recent/ticker-posts

ഹൃദയാഘാതം മൂലം കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി. മൊഗ്രാൽ ദാറുൽ വഫ മൻസിലിൽ അഹമ്മദ് (53) ആണ്​ തിങ്കളാഴ്​ച മരിച്ചത്​.[www.malabarflash.com]

ശാരീരിക അസ്വസ്ഥതയെ തുടർന്ന്​ രാവിലെ റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി. ഫാത്തിമ സുഹ്റയാണ് ഭാര്യ.

മക്കൾ: ആയിശത്ത് വഫ, അബ്​ദുൽ ഖാദർ റിഫായി, മുഹമ്മദ് മുസ്തഫ, അബ്​ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള, കെ.എം.സി.സി വെൽഫ-യർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ട്.

Post a Comment

0 Comments