NEWS UPDATE

6/recent/ticker-posts

മുൻ ഡി.സി.സി പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ഗംഗാധരൻ നായർ അന്തരിച്ചു

പെരിയ: കാസർകോട് മുൻ ഡി.സി.സി പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ .പി ഗംഗാധരൻ നായർ ( 78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് പെരിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന കാര്‍ഷിക വികസന സമിതി ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇ പി മാലതിയാണ് ഭാര്യ. മക്കൾ: ധന്യ സുരേഷ് (ഡി സി സി ജനറൽ സെക്രട്ടറി) ,ജി.ശ്രീജ, ജി രമ്യ. മരുമക്കൾ: ബി സതീഷ് (യുഎസ്എ) ,സുരേഷ് (കോർപ്പറേഷൻ ബാങ്ക് മംഗലാപുരം) ,വിഷ്ണു (കോയമ്പത്തൂർ ) ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പെരിയ തറവാട് സ്മശാനമായ ശാന്തികവാടത്തിൽ നടക്കും.

Post a Comment

0 Comments