ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ബ്രൗസറിന്റെ 200 കോടി ഉപയോക്താക്കള്‍ക്ക് സുരക്ഷാ വീഴ്ച സംബന്ധിച്ച മുന്നറിയിപ്പുമായി ഗൂഗിള്‍.[www.malabarflash.com]
വിന്‍ഡോസ്, മാക്ക്, ലിനക്‌സ് എന്നിവയിലേക്കുള്ള 81.0.4044.113 അപ്‌ഡേറ്റ് ആണ് പുറത്തിറക്കിയത്. വരും ദിവസങ്ങളില്‍ ഇത് ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ഒരു സുരക്ഷാ പ്രശ്‌നവും ഈ അപ്‌ഡേറ്റില്‍ പരിഹരിച്ചിട്ടുണ്ട്.
കണ്ടെത്തിയ ബഗ്ഗ് ഇപ്പോഴും രഹസ്യമായിരിക്കുകയാണ്. ആ വെല്ലുവിളി ഉള്ളതിനാല്‍ തന്നെ പുതിയ അപ്‌ഡേറ്റിലേക്ക് മാറാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് നിര്‍ദേശിക്കുന്നു.
ഉപയോക്താക്കളുടെ കംപ്യൂട്ടറില്‍ മാല്‍വെയര്‍ സ്ഥാപിക്കാനാകും വിധം ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ഗുരുതരമായ ബഗ്ഗ് ആണിത്.
പുതിയ അപ്‌ഡേറ്റിലെ മാറ്റങ്ങളുടെ വലിയ പട്ടിക ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം തന്നെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതായത് ഇതില്‍ പൂര്‍ണമായൊരു പരിഹാരം കാണാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല.
ഗൂഗിള്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ഫോറം വഴി സാധാരണ പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണെന്ന് അറിയാന്‍ സാധിക്കുകയും സഹായം തേടുകയും ചെയ്യാമെന്ന് ഗൂഗിള്‍ പറഞ്ഞു.
ഭൂരിഭാഗം ഉപയോക്താക്കളും പുതിയ അപഡേറ്റിലേക്ക് മാറുന്നത് വരെ ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടേക്കില്ല. ഈ ബഗ്ഗ് എതെങ്കിലും തേഡ് പാര്‍ട്ടി ലൈബ്രറിയില്‍ ഉണ്ടെന്ന് കണ്ടാലും ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും.

0 Comments