NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് മ​ര​ണം 14 ആ​യി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 14 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 25 പേ​ർ​ക്കു​കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 384 ആ​കു​ക​യും ചെ​യ്തു.[www.malabarflash.com]

വി​ജ​യ​പു​ര സ്വ​ദേ​ശി​യാ​യ 42 വ​യ​സു​ള്ള​യാ​ളാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ര​ത്തി​ലി​റ​ങ്ങാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ അ​റി​യി​ച്ചു.

മ​ദ്യ​ഷാ​പ്പു​ക​ൾ മേ​യ് മൂ​ന്നു​വ​രെ അ​ട​ച്ചി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യും പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​ത് വി​ല​ക്കി​യ​താ​യും ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Post a Comment

0 Comments