Top News

നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ അദ്ധ്യാപകനെതിരെ കേസ്

പാനൂർ: നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യു.പി സ്‌കൂൾ അദ്ധ്യാപകനെതിരെ പാനൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.[www.malabarflash.com]

ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും എൻ.ടി.യു ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെതിരെയാണ് (45)വിദ്യാർത്ഥിനിയുടെ ബന്ധുക്കളുടെ പരാതിയിൽ തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം പാനൂർ സി.ഐ ടി.പി. ശ്രീജിത്ത് കേസെടുത്തത്. 

സംഭവം പുറത്തായതോടെ ഒളിവിലായ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
വിദ്യാർത്ഥിനി കുറച്ചു ദിവസമായി വീട്ടിൽ മൗനിയായി കാണപ്പെടുകയും , ചില ദിവസങ്ങളിൽ സ്‌കൂളിൽ പോകാൻ മടി കാട്ടുകയും ചെയ്തതോടെ,ബന്ധുക്കൾ നിരന്തരം ചോദ്യം ചെയ്തതോടെയാണ് പീഡനം കുട്ടി വെളിപ്പെടുത്തിയത്. 

പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. വിദ്യാർത്ഥിനിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. മട്ടന്നൂർ മജിസ്‌ട്രേട്ട് വിദ്യാർത്ഥിയുടെ മൊഴി എടുത്തു. കണ്ണൂരിൽ നിന്നെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും പാനൂർ പോലീസും വീട്ടിലെത്തി മൊഴിയെടുത്തു. 

മൂന്നു തവണ പീഡനത്തിന് ഇരയാക്കിയതായി മൊഴിയിൽ പറയുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെ പി.ടി.എയുടെയും നാട്ടുകാരുടെയും ആവശ്യ പ്രകാരം സസ്‌പെന്റ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.

Post a Comment

Previous Post Next Post