Top News

പ്രായപൂർത്തിയാവാത്ത 3പെൺകുട്ടികളെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

ചീമേനി: പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ മദ്ധ്യവയസ്‌കനായ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കൊടക്കാട് പൊള്ളപൊയിലിലെ കോയിവീട്ടിൽ മുരളീധരനെയാണ് (50) ചീമേനി പോലീസ് അറസ്റ്റുചെയ്തത്.[www.malabarflash.com]

ഏഴും മൂന്നും എട്ടും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഓട്ടോറിക്ഷയിൽ കയറ്റി മൊബൈൽ ഫോണിലെ അശ്ലീലദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം.
മൂന്നാംക്ലാസുകാരിയായ വിദ്യാർത്ഥിനി ഇക്കാര്യം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ്‌ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 

ഇവർ പെൺകുട്ടിയിൽ നിന്നും വിവരം ശേഖരിച്ചപ്പോഴാണ് മറ്റുരണ്ടുപേരെ കൂടി പീഡനത്തിനിരയാക്കിയതായി അറിഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

എന്നാൽ ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന ആരോപണമുണ്ട്. തുടർന്ന് പീഡനത്തിനിരയായ ഒരുപെൺകുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തെതുടർന്നാണ് മുരളീധരനെ അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post