NEWS UPDATE

6/recent/ticker-posts

കാമുകിക്കൊപ്പം ഒളിച്ചോടിയ പോലീസ് ഡ്രൈവർ മരിച്ച നിലയിൽ

നാ​ഗ​ർ​കോ​വി​ൽ​:​ ​കാ​മു​കി​ക്കൊ​പ്പം​ ​ഒ​ളി​ച്ചോ​ടി​യ​ ​പോലീ​സ് ​ഡ്രൈ​വ​റെ​ ​ക​ന്യാ​കു​മാ​രി​ ​ക​ട​ൽ​ത്തീ​ര​ത്ത് ​വി​ഷം​ ​ക​ഴി​ച്ച് ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​തൃ​ശൂ​ർ​ ​പോലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ഡ്രൈ​വ​റാ​യ​ ​കൊ​ല്ലം​ ​പേ​രൂ​ർ​ ​ത​ട്ടാ​ർ​ക്കോ​ണം​ ​പ​രു​ത്തി​പ്പ​ള്ളി​ ​വീ​ട്ടി​ൽ​ ​ബോ​സാ​ണ് ​(37​)​ ​മ​രി​ച്ച​ത്.​[www.malabarflash.com] ​

ഇ​യാ​ളു​ടെ​ ​കാ​മു​കി​യും​ ​കി​ളി​കൊ​ല്ലൂ​ർ​ ​സ്വ​ദേ​ശി​നി​യു​മാ​യ​ ​യു​വ​തി​യെ​ ​(33​)​​​ ​ലോ​ഡ്ജ് ​മു​റി​യി​ൽ​ ​വി​ഷം​ ​ക​ഴി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ ​ഇ​വ​ർ​ ​ക​ന്യാ​കു​മാ​രി​ ​ആ​ശാ​രി​പ​ള്ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ചൊവ്വാഴ്ച ​രാ​വി​ലെ​യാ​ണ് ​സം​ഭ​വം.

​ക​ഴി​ഞ്ഞ​ ​മാ​സം​ ​നാ​ലാം​ ​തീ​യ​തി​ ​മു​ത​ൽ​ ​ഇ​രു​വ​രെ​യും​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​ബ​ന്ധു​ക്ക​ൾ​ പോലീസി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ബോ​സ് ​വി​വാ​ഹി​ത​നും​ ​ര​ണ്ട് ​കു​ട്ടി​ക​ളു​ടെ​ ​പി​താ​വു​മാ​ണ്.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​യു​വ​തി​ ​വി​വാ​ഹ​മോ​ചി​ത​യും​ ​ര​ണ്ട് ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​യു​മാ​ണ്.​ ​

സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന​ ​ഇ​രു​വ​രും​ ​ഏ​റെ​ ​നാ​ളാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ക​ന്യാ​കു​മാ​രി​യി​ലെ​ ​ഒ​രു​ ​ലോ​ഡ്‌​ജി​ൽ​ ​ഈ​ ​മാ​സം​ ​ആ​റ് ​മു​ത​ലാ​ണ് ​ഇ​വ​ർ​ ​റൂം​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്.​ ​പ​ക​ൽ​ ​മു​ഴു​വ​നും​ ​ചു​റ്റി​ ​ക​റ​ങ്ങി​യി​ട്ട് ​രാ​ത്രി​യി​ലാ​ണ് ​ഇ​വ​ർ​ ​മു​റി​യി​ൽ​ ​വ​രാ​റു​ള്ള​തെ​ന്ന് ​ലോ​ഡ്ജി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​പ​റ​യു​ന്നു.​ ​ചൊവ്വാഴ്ച  ​രാ​വി​ലെ​ 5.30​ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ബോ​സി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ക​ന്യാ​കു​മാ​രി​ ​പോലീ​സി​ന് ​വി​വ​രം​ ​ന​ൽ​കി.

പോലീ​സ് ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​ഇ​യാ​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ലോ​ഡ്ജി​ന്റെ​ ​മേ​ൽ​വി​ലാ​സം​ ​ല​ഭി​ച്ചു.​ ​തു​ട​ർ​ന്ന് ​ലോ​ഡ്ജ് ​മു​റി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​യു​വ​തി​യെ​ ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ​ ​ഇ​രു​വ​രും​ ​വി​ഷം​ ​ക​ഴി​ച്ച​താ​യി​ ​വ്യ​ക്ത​മാ​യി.​ ​ബോ​സി​ന്റെ​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ത്തു.

Post a Comment

0 Comments