Top News

കൊറോണയെ പ്രതിരോധിക്കാന്‍ കരുതലും പ്രാര്‍ത്ഥനയുമാണ് ആവശ്യം: ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍

കാസര്‍കോട് : കൊറോണ വൈറസ് പ്രതിരോധത്തിന് സംസ്ഥാനം കൈക്കൊ ജാഗ്രതാ നിര്‍ദ്ധശങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. ദേളി സഅദിയ്യയില്‍ നടന്ന മേഖലാ പണ്ഡിത സംഗമങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

ഇസ്ലാം നിഷ്‌കര്‍ശിച്ച ശുചിത്വവും ആരോഗ്യ ശീലങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തണം. പൂര്‍വികര്‍ പകര്‍ന്ന് നല്‍കിയ ആത്മീയ സരണിയില്‍ ഉറച്ച് നില്‍കുകയും പ്രാര്‍ത്ഥനകള്‍ കൊണ്ട് ആത്മ ദൈര്യം ആര്‍ജ്ജിക്കുകയും വേണം. 

പകര്‍ച്ച വ്യാദികള്‍ തടയാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതിന് ഇമാമുമാര്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. ഭീതി ഒഴിവാക്കി ജാഗ്രതയോടെ ഈ വിപത്തിനെതിരെ കൈകോര്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം അല്‍ ഹാദി അദ്ധ്യക്ഷത വഹിച്ചു. 

മഞ്ചേശ്വരം തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മേഖലാ സംഗമങ്ങള്‍ യഥാക്രമം മള്ഹര്‍ മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മുജമ്മഅ്, അലാമിപ്പള്ളി സുന്നി സെന്റര്‍ എന്നി കേന്ദ്രങ്ങളില്‍ ബുധനാഴ്ച രാവിലെ 10 30നും കുമ്പള മേഖല 02 30ന് ശാന്തിപ്പള്ളത്തും നടക്കും. മുള്ളേരിയ മേഖല മാര്‍ച്ച് 12ന് അഹ്ദലിയ സുന്നി സെന്ററിലും ചേരും. 

സമസ്ത മുശാവറ അംഗം മുഹമ്മദി സഖാഫി വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സി എം അബ്ദുല്ല മൗലവി ചെമ്പരിക്ക, സുലൈമാന്‍ ഫൈസി പ്രസംഗിച്ചു. അബ്ബാസ് സഖാഫി ചേരൂര്‍ സ്വാഗതവും ശാഫി സഖാഫി ഏണിയാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post