Top News

സ്ത്രീകൾ സമൂഹത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരായി മാറണം

കൊച്ചി: സ്ത്രീകൾ സമൂഹത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരായി മാറണമെന്ന് ജ്വാല അവാർഡ് ജേതാവ് ശ്രീമതി മാളു ഷെയ്ക്ക.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച വനിത കൺവെൻഷൻ 'പെണ്മ 2020' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാളു.[www.malabarflash.com]

ലഭിക്കുന്ന അവസരങ്ങളും, ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് സമൂഹത്തിന്റെ മുൻധാരയിൽ പ്രവർത്തിക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ എന്ന് കൺവെൻഷന് അദ്ധ്യഷത വഹിച്ച റസംസ്ഥാന വൈസ് പ്രസിഡന്റ് ലിമിന ജോർജ് പറഞ്ഞു.

സ്തീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ കുറിച്ചും, കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ കുറിച്ചും സെമിനാർ സംഘടിപ്പിച്ചു.

വരാപ്പുഴ രൂപതയുടെ ആതിധേയത്വത്തിൽ പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ചു നടന്ന കൺവെൻഷനിൽ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു, സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ്, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ, സെക്രട്ടറി മാരായ അബിനി പോൾ, ഡെനിയ സിസി ജയൻ, വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് സ്നേഹ ജോൺ, ഡയറക്ടർ ഫാ ഷിനോജ് ആറാഞ്ചേരി, അതിരൂപത പ്രസിഡന്റ് ദീപു ജോസഫ്എന്നിവർ സംസാരിച്ചു.ക്രിസ്റ്റി ചക്കാലക്കൽ ,ജെയ്സൺ ചക്കേടത്,അനൂപ് പുന്നപ്പുഴ,സിബിൻ സാമുവേൽ,ലിജീഷ് മാർട്ടിൻ,മിമിൽ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post