Top News

കഴുത്തു ഞെരിച്ച് തള്ളി, ചെവിയിൽ ശക്തിയായി അടിച്ചു; വീട്ടമ്മയുടെ മരണത്തിൽ ചെറുമകൻ കസ്റ്റഡിയിൽ

തൃശൂർ: ഐസിഎ വട്ടംപാടത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകൻ പോലീസ് കസ്റ്റഡിയിൽ. തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്.[www.malabarflash.com]

വഴക്കു പറഞ്ഞ വിരോധത്തിൽ സവാദ് നടത്തിയ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ സവാദ് മുൻപും വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടത്രെ. പോസ്റ്റ് മോർട്ടം റിപ്പോർട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേർത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്നും അറിയിച്ചു.

രാവിലെ 8 മണിയോടെയാണ് സംഭവം. തന്റെ സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അൽപസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. 

റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോൾ സവാദ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനകം സ്റ്റേഷനിലെത്തി കീഴടങ്ങി.

ബന്ധുവിന്റെ വീട്ടിലാണ് റുഖിയയും സവാദും രാത്രി ഉറങ്ങാറുള്ളത്. വീട് പണിയുന്നതിനാൽ ഇതിനു സമീപത്തെ ഒറ്റമുറി ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. രാവിലെയാണ് ഇങ്ങോട്ട് വന്നത്. സവാദിന്റെ ഉമ്മ ഫൗസിയ പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് താമസം. 

സവാദിന്റെ ഉപദ്രവം ഭയന്ന് ഫൗസിയ ഇങ്ങോട്ട് വരാറില്ല. പള്ളി സെക്രട്ടറിയെ അടിച്ചതിനു തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ സവാദിനെതിരെ കേസുണ്ട്. റുഖിയയുടെ കബറടക്കം നടത്തി. മറ്റൊരു മകൻ പരേതനായ നൗഷാദ്.

Post a Comment

Previous Post Next Post