Top News

കോവിഡ്​ 19: രാജ്യത്ത്​ ഒരാൾ കൂടി മരിച്ചു; ആകെ മരണം മൂന്നായി

മുംബൈ: ഇന്ത്യയിൽ കോവിഡ് 19​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. മഹാരാഷ്​ട്രയിലെ 64കാരനാണ്​ മുംബൈ കസ്​തൂർബ ആശുപത്രിയിൽ മരിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം മൂന്നായി.[www.malabarflash.com] 

നേരത്തേ കർണാടകയിലും ഡൽഹിയിലുമായി രണ്ടുപേർ മരിച്ചിരുന്നു.
ഭാര്യക്കും മകനുമൊപ്പം ദുബൈയിൽ നിന്നെത്തിയ 64 കാരനെ ശ്വാസ തടസ്സത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യക്കും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് 19 ബാധയെ തുടർന്നുള്ള മഹാരാഷ്ട്രയിലെ ആദ്യ മരണമാണിത്​.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത്​ 125 ആയി​. നോയിഡയിൽ രണ്ട്​ പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. നോയിഡ സെക്​ടർ 78ലും 100ലുമുള്ളവർക്കാണ്​ ​േരാഗം സ്ഥിരീകരിച്ചത്​. ഇവർ ഫ്രാൻസിൽനിന്ന്​ എത്തിയവരാണ്​. ഉത്തർപ്രദേശിൽ ഇതുവരെ 13 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​.

ഒഡിഷയിൽ സർക്കാർ യാത്രാ വിലക്ക്​ ഏർപ്പെടുത്തി​. ബുധനാഴ്​ച മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.കെയിൽ നിന്നുമുള്ള യാത്രക്കാരെ നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​.

ജമ്മുകശ്​മീർ, ലഡാക്​, കേരളം എന്നീ സംസ്ഥാനങ്ങളിൽ പുതിയ കോവിഡ്​ 19 സ്ഥിരീകരണമുണ്ടായിട്ടുണ്ടെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്​ പേർക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചതായും ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 39 ആയതായും മഹാരാഷ്​ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്​. 

Post a Comment

Previous Post Next Post