NEWS UPDATE

6/recent/ticker-posts

കരിപ്പൂരില്‍ അഞ്ചു യാത്രക്കാരില്‍നിന്നു 70 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; പിടിയിലായ നാലുപേര്‍ കാസര്‍കോട് സ്വദേശികള്‍

കൊ​​​ണ്ടോ​​​ട്ടി: ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ അ​​​ഞ്ചു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​യി 70 ല​​​ക്ഷ​​​ത്തി​​​ന്‍റെ 1,750 ഗ്രാം ​​​സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി. ദു​​​ബാ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ കാസറകോട്  സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജി​​​ൽ​​നി​​​ന്നു 173 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.[www.malabarflash.com]

വീ​​​ഡി​​​യോ ഗെ​​​യിം മോ​​​ണി​​​റ്റ​​​റി​​​ന്‍റെ സ്പീ​​​ക്ക​​​റി​​​നു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​നാ​​​ണ് ഇ​​​യാ​​​ൾ ശ്ര​​​മി​​​ച്ച​​​ത്. കാസറകോട്  സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ർ സി​​​ദീ​​​ഖി​​​ൽ​​നി​​​ന്നു കാ​​​ർ​​​ട്ട​​​ണ്‍ ബോ​​​ക്സി​​​നു​​​ള​​​ളി​​​ൽ ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും മി​​​റ​​​ർ ബോ​​​ക്സി​​​നു​​​ള​​​ളി​​​ലും ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്വ​​​ർ​​​ണ​​​മാ​​ണു പി​​​ടി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി കെ.​​​കെ.​​​രാ​​​ജേ​​​ഷ് ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​യ 1,100 ഗ്രാ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

ഷാ​​​ർ​​​ജ​​​യി​​​ൽ​​നി​​​ന്നു​​​ള്ള എ​​​യ​​​ർ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജേ​​​ഷ് ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. കാസറകോട്  സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ബ്ദു​​​ള്ള ആ​​​രി​​​ഫ്, മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നു 500 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മി​​​ശ്രി​​​ത​​​മാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​രു​​​വ​​​രും ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു​​​ള​​​ള എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ലാ​​​ണു ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ ബാ​​​ഗേ​​​ജി​​​ൽ സ്വ​​​ർ​​​ണം ഫോ​​​യി​​​ൽ രൂ​​​പ​​​ത്തി​​​ലാ​​​ക്കി ക​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ശ്ര​​​മം.

Post a Comment

0 Comments