Top News

നാലാംക്ലാസ് വിദ്യാർഥിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാന്‍ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ ​പി‌​ടി​യി​ൽ

കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം.[www.malabarflash.com]

തുടര്‍ന്ന് കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുകയും ചെയ്തു.

നടന്നുപോകുമ്പോള്‍ തന്റെ കൈയില്‍പിടിച്ച് കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തെങ്കാശി സ്വദേശിയായ ഷണ്‍മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. 

മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും ഇവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post