Top News

കാസർകോട് ആറു പേർക്ക് കൂടി കോവിഡ് 19; രോഗികളുടെ എണ്ണം 8 ആയി, കടുത്ത നിയന്ത്രണമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: ആറു പേർക്ക് കൂടി കോവിഡ് 19 വെളളിയാഴ്ച സ്ഥിതീകരിച്ചതോടെ കാസര്‍കോട് ഭീതിയില്‍. രോഗികളുടെ എണ്ണം എട്ട് ആയി. ഇതോടെ കടുത്ത നിയന്ത്രണം ഏര്‍പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഇടപെടല്‍ വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]
11ന് കരിപ്പൂരിലിറങ്ങിയ അയാള്‍ അന്ന് അവിടെ തങ്ങുകയും പിറ്റേ ദിവസം കോഴിക്കോട് എത്തുകയും അവിടെ നിന്നും ട്രെയിനില്‍ കാസര്‍കോട് എത്തുകയും ചെയ്തു. ഇതിനു ശേഷം വിവാഹ ചടങ്ങിലും, ക്ലബിലും ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തു. വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ആതിഥേയം ഏറ്റെടുത്തതും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ കാസര്‍കോട്ടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post