Top News

പള്ളികള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണം - കേരള മുസ്ലിം ജമാഅത്ത്

കാസറകോട്: ജില്ലയില്‍ കോവിഡ് 19 വൈറസ്‌ അനിയന്ത്രിതമായി പടരുന്നതില്‍ ആശങ്ക അറിയിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പൂര്‍ണമായി അങ്ങീകരിക്കണമെന്നും ആളുകള്‍ സംഘമിക്കുന്ന പള്ളികളും മറ്റു പ്രാര്‍ത്ഥനാലയങ്ങളും തല്കാലത്തെക്ക് അടച്ചിടണമെന്നും കേരള മുസ്ലിം ജമാഅത്ത്.[www.malabarflash.com]

സംസ്ഥാന നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡൻ്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ, സെക്രട്ടറി സീ.എല്‍ ഹമീദ്, എസ് വൈ എസ് ജില്ല പ്രസിഡൻ്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ജനറൽ സെക്രട്ടറി ബഷീർ പുളിക്കൂർ, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ശക്കീർ എം ടി പി, എസ് ജെ എം ജില്ലാ പ്രസിഡൻ്റ് അശ്രഫ് സഅദി ആരിക്കാടി, ജനറൽ സെക്രട്ടറി ജമാലുദ്ധീൻ സഖാഫി ആദൂർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
പൊതുജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന വൈറസ് പരക്കുന്നത് തടയാന്‍ എടുക്കുന്ന മാനുഷിക തീരുമാനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്, വൈകാരികവും വിശ്വാസപരവുമായ നമ്മുടെ നിലവിലുള്ള ആചാരങ്ങളെ ഒന്നും ഇത് ബാധിക്കുകയില്ലെന്നും നാം മനസ്സില്ലാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ ഇതിനോട് സമാനമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കരുതെന്നുo രോഗം പടരുന്നത്‌ തടയാനും സഹജീവികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും ജില്ലയിലെ മുഴുവന്‍ കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post