NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ ഒമ്പത് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ

തിരുവനന്തപുരം: പുതുതായി സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്ട്.[www.malabarflash.com]

ബുധനാഴ്ച  രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്നുപേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. 

നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.

Post a Comment

0 Comments