NEWS UPDATE

6/recent/ticker-posts

ശാഹീൻ ബാഗ്​ സമരക്കാർ അമിത്​ഷായുടെ വീട്ടിലേക്ക്​

ന്യൂഡൽഹി: സി.എ.എ വിരുദ്ധ സമരക്കാരുമായി ചർച്ചക്ക്​ തയാറാണെന്ന ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനക്ക്​ പിന്നാലെ ശാഹീൻ ബാഗ്​ സമരക്കാർ അമിത്​ ഷായുടെ വീട്ടിലേക്ക്​. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന്​ മുഴുവൻ സമരക്കാരും അമിത്​ ഷായുടെ വീട്ടിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ സമരക്കാർ അറിയിച്ചു.[www.malabarflash.com]

‘‘സി.എ.എയോട്​ എതിർപ്പുള്ള ഏത​രാളോടും ചർച്ചക്ക്​ തയാറാണെന്നാണ്​ അമിത്​ ഷാ പറഞ്ഞത്​. ഞങ്ങൾക്ക്​ എതിർപ്പുണ്ട്​. എന്നാൽ, ഞങ്ങൾ പ്രതിനിധി സംഘത്തെയല്ല അയക്കുക. മുഴുവൻ സമരക്കാരും ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക്​ മാർച്ച്​ നടത്തും -സമരക്കാർ പറഞ്ഞു.

രണ്ട്​ മാസമായി സി.എ.എ നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹീൻബാഗിൽ നടക്കുന്ന സമരം അന്തർദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. സ്​ത്രീകളും കുട്ടികളും പ്രായമായവരും മുഴുസമയം പ​ങ്കെടുക്കുന്ന സമരപ്പന്തൽ 24 മണിക്കൂറും സജീവമാണ്​.

Post a Comment

0 Comments