കാസറകോട്: ബഹുസ്വര സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ഐക്യത്തിനും പ്രാധാന്യം കല്‍പ്പിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അതിന് പ്രതിബന്ധമുണ്ടാക്കാന്‍ ഇടവരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിം ലീഗ് കാസറകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.[www.malabarflash.com]
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ റാലിയില്‍ വെച്ച് പാര്‍ട്ടിയുടെ നയങ്ങള്‍ക്കും ആശയാദര്‍ശങ്ങള്‍ക്കും വിരുദ്ധമായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ ഉടനടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി മുസ്ലിം ലീഗ് പുലര്‍ത്തി വരുന്ന ജാഗ്രതയുടെ ഭാഗമാണെന്നും, പ്രസ്തുത സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേരിട്ട് ഖേദം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത സംഭവത്തിന്റെ മറപറ്റി കൂടുതല്‍ വര്‍ഗ്ഗീയത പുറപ്പെടുവിക്കാന്‍ ഒരുമ്പെട്ടിരിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
0 Comments