NEWS UPDATE

6/recent/ticker-posts

വി എസിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാര്‍ത്ത; പരാതി നല്‍കി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി പരാതി. വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍ കുമാറാണ് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.[www.malabarflash.com]
ഫെബ്രുവരി 14നാണ് വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നതെന്ന് പരാതിയില്‍ പറയുന്നു. എം ഫ്‌ലിന്റ് മീഡിയ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരെടുത്ത് പറഞ്ഞാണ് പരാതി. 

ഇതിനെത്തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനാലാണ് കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു.

Post a Comment

0 Comments