Top News

അബൂദാബിയില്‍ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു

അബൂദാബി: അബൂദാബിയില്‍ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. ക്ഷേത്രത്തിന്‍റെ കോൺഗ്രീറ്റ് അടിത്തറയുടെ നിർമാണ പ്രത്യേക പ്രാർഥനാ ചടങ്ങോടെ നടന്നു.[www.malabarflash.com]

13.5 ഏക്കറില്‍ നിർമ്മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന്റെ പ്രധാന അടിത്തറയിൽ 3000 ക്യുബിക് മീറ്റർ കോൺഗ്രീറ്റ് മിശ്രിതം നിറച്ചു. അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബൂ മുറൈഖയിലാണ് ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നത്.

ക്ഷേത്രത്തിനുള്ള മാൾബിൾ ശിലകളുടെ കൊത്തുപണികൾ ഇന്ത്യയിൽ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവ അബൂദാബിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ക്ഷേത്രനിർമാണ ട്രസ്റ്റ്. 

കമ്യൂണിറ്റി സെന്‍ററുകള്‍, ഹാളുകൾ, എക്സിബിഷൻ മേഖലകൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. മാർബിളിലെയും ശിലകളിലെയും കൊത്തുവേലകൾ 2022ഓടെ പൂർത്തീകരിക്കും. ക്ഷേത്രത്തിന്‍റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി നിർമിക്കാനും പദ്ധതിയുണ്ട്.

ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമാണ പ്രവർത്തനം. പരമ്പരാഗത ശിലാക്ഷേത്രങ്ങളുടെ സവിശേഷതകള്‍ കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെയാണ് ആരാധനാലയം ഇവിടെ ഉയരുന്നത്. മാര്‍ബിളുകളിലും മണല്‍ക്കല്ലുകളിലും കൊത്തിവച്ച കൊത്തുപണികള്‍ ക്ഷേത്ര മൂല്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും. വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടിക്കാഴ്ചയായിരിക്കും ഈ ക്ഷേത്രം എന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

2020 ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ വിപുൽ, ദുബൈ സിഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ഒമർ അൽ മുത്തന്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബി‌എ‌പി‌എസ് സ്വാമിനാരായണ ക്ഷേത്ര ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന സന്യാസിയായ ബ്രഹ്മവിഹാരി ദാസാണ് ചടങ്ങ് നടത്തിയത്.



Read more http://www.sirajlive.com/2020/02/14/407491.html

Post a Comment

Previous Post Next Post