NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കോളജ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ടൗണിലെ പാരലല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു.[www.malabarflash.com]

അമ്പലവയല്‍ നരിക്കണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്‌നി(19)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഉച്ചയോടയാണു സംഭവം. 

കോളജിലെ ഓപണ്‍ പ്ലസ്ടു ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനി വഴിമധ്യേ സുഹൃത്തുക്കളെ പറഞ്ഞയച്ചശേഷം വീണ്ടും കോളജിലേക്ക് തിരിച്ചെത്തി കെട്ടിടത്തിനു മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവത്രേ. 

വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും ഇടുപ്പെല്ലിനും പൊട്ടലേറ്റ കുട്ടിയെ ആദ്യം സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Post a Comment

0 Comments