പെരിയ: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും, ശരത് ലാലിന്റെയും ഘാതകരായ മുഴുവന്‍ സി പി എം ക്രിമിനലുകള്‍ക്കും വിലങ്ങിടും വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് ടി.സിദ്ദിഖ് പറഞ്ഞു.[www.malabarflash.com]
കൃപേഷ് - ശരത് ലാല്‍ രക്തസാക്ഷി ദിനാചരണത്തിന് തുടക്കമിട്ട് ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റി കല്യോട്ട് സംഘടിപ്പിച്ച ദീപപ്രജ്വലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടികള്‍ മുടക്കി രക്ഷിച്ചാലും കുറ്റവാളികള്‍ എത്ര കോടീശ്വരന്മാരായാലും കല്യോട്ട് അങ്ങാടിയിലൂടെ വിലങ്ങണിയിച്ച് നടത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറി കണക്കിന് കുട്ടികള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മണ്‍ചിരാതില്‍ ദീപപ്രജ്വലനം നടത്തി. പ്രതീകാത്മകമായി നിര്‍മ്മിച്ച കൃപേഷ് - ശരത് ലാല്‍ ചിത്രങ്ങളിലാണ് ദീപം തെളിയിച്ചത്. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ:കെ.കെ രാജേന്ദ്രന്‍, സി.ബാലകൃഷ്ണന്‍, ധന്യാ സുരേഷ്, സി.രാജന്‍ പെരിയ, ടി.രാമകൃഷ്ണന്‍, സാജിദ് മൗവ്വല്‍, വിവി നിഷാന്ത്, അഡ്വ: എം കെ ബാബുരാജ്, ബിപി പ്രദീപ് കുമാര്‍, സി.കെ അരവിന്ദന്‍, സിന്ധു പത്മനാഭന്‍, പി.ശ്രീകല, നികിത കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

0 Comments