ഉമ്മുൽഖുവൈൻ: ഓടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഉമ്മുൽഖുവൈൻ അൽ അഖ്റാൻ സ്ട്രീറ്റിലായിരുന്നു അപകടം.[www.malabarflash.com]
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു.
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു.
ട്രക്കിൽ സുരക്ഷിതമായി കണ്ടെയ്നർ വയ്ക്കാത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ ശ്രീലങ്കൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments